2009, ഓഗസ്റ്റ് 25, ചൊവ്വാഴ്ച










2009, മാർച്ച് 29, ഞായറാഴ്‌ച


2009, ജനുവരി 31, ശനിയാഴ്‌ച

2009, ജനുവരി 7, ബുധനാഴ്‌ച

മൊല്ലാക്ക ഉറങ്ങി , ബാങ്ക് ബാങ്കല്ല കേട്ടോ...........

ഏകദേശം ​15 വര്‍ഷങ്ങള്‍ക്കു മുമ്പ് നടന്ന സംഭവമാണിത്.
ഒരു ചെറിയ പെരുന്നാള്‍ ദിനം .തലേന്നത്തെ വിശ്രമമില്ലാത്ത ജോലിതിരക്കു കാരണം മൊല്ലാക്ക പെരുന്നാള്‍ നമസ്കാരം ​കഴിഞ്ഞു ഒന്നു മയങ്ങാന്‍ കിടന്നു.നല്ല ക്ഷീണം ​കാരണം ​പെട്ടെന്നു ഉറങ്ങിപ്പോയി.
സമയം പതിനൊന്നര ആയപ്പോള്‍ മൊല്ലാക്ക ഞ്ഞെട്ടി ഉണര്‍ന്നു .ക്ലോക്കില്‍ നോക്കിയപ്പോള്‍ 12.30 ആയെന്നു മൊല്ലാക്കക്കു തോന്നി.
ഉടനെ മൊല്ലാക്ക ഓടിച്ചെന്ന് മൈക്ക് ഓണാക്കി നല്ല ഉച്ചത്തില്‍ ളുഹ്‌ര്‍ ബാങ്ക് വിളിച്ചു.
ബാങ്ക് കേട്ട നാട്ടുകാര്‍ ഞ്ഞെട്ടി. ഒരു മണിക്കൂര്‍ ഇനിയുമുന്ദു.മൊല്ലാക്കക്ക് സമയം തെറ്റി.
പള്ളിയുടെ അടുത്തുന്ദായിരുന്ന മുക്രി ഓടിച്ചെന്ന് മൊല്ലാക്കയോട് വിവരം ​ധരിപ്പിച്ചു.
ഉടനെ മൊല്ലാക്ക മൈക്കെടുത്ത് ഇങ്ങനെ വിളിച്ചു പറഞ്ഞു.

"ഇപ്പോള്‍ കൊടുത്ത ബാങ്ക് ബാങ്കല്ല കേട്ടോ"

പ്രതിജ്ഞ

അയാള്‍ രാവിലെ തന്നെ പത്രമെടുത്ത് വായിക്കന്‍ തുടങ്ങിയതായിരുന്നു....

ആ വാര്‍ത്ത അയാളെ വല്ലാതെ വിഷമിപ്പിച്ചു...
പുതുവല്‍സരാഘോഷത്തിന് മാത്രം
കേരളത്തിലെ ജനങ്ങള്‍ കുടിച്ച മദ്യത്തിന്റെ കണക്ക്....!!!!
കള്ള് കുടിച്ച് ആളുകള്‍ രോഗികളാകുന്നു...ഹൊ..!!!
എന്തെല്ലാം രോഗങ്ങള്‍...
ക്ഷയം, കാന്‍സര്‍, രക്ത സമ്മര്‍ദ്ദം...ഹൊ..ഹൊ...
ആളുകള്‍ അടി പിടി കൂടുന്നു...
പോകറ്റ് കാലിയാകുന്നു....
അയ്യോ...ആലോചിക്കുമ്പോള്‍ പേടിയാകുന്നു...
എല്ലാം കള്ള് കുടിമൂലം...
അയാള്‍ക്ക് അയാളെ കുറിച്ചു തന്നെ ലജ്ജ തോന്നി...
ഇതൊന്നും അയാള്‍ അത്ര സീരിയസാക്കിയിട്ടില്ലായിരുന്നു...
ഒന്നോര്‍ത്താല്‍ ശരിയല്ലേ...???
ഹൊ...ഹൊ...കഷ്ടം..ഈ പറയുന്ന ഞാനും....അയാള്‍ സ്വയം ഓര്‍ത്തു....!!!
അപ്പോള്‍ തന്നെ അയാള്‍ ഒരു തീരുമാനത്തിലെത്തി...
ഇല്ല...
നിര്‍ത്തി ....
എനിക്കെല്ലാം മനസ്സിലായി..
ഇനി ഇതു തുടരാനാവില്ല...
നാളെ മുതല്‍ ഇതു വേണ്ട...
അയാള്‍ സ്വയം പ്രതിജ്ഞ ചെയ്തു....
...
...
...
'നാളെ മുതല്‍ ഞാന്‍ പത്രം വായിക്കില്ല' !!!!!


2009, ജനുവരി 6, ചൊവ്വാഴ്ച

ഇത്തിരി ഫലിതങ്ങള്‍

മാഗ്നാ കാര്‍ട്ട ഒപ്പിട്ടില്ല സാര്‍..:
ഓണപ്പരീക്ഷ കഴിഞ്ഞ്‌ പുതുതായി സ്ഥലംമാറ്റം ലഭിച്ചു വന്ന അധ്യാപകന്‍ എട്ടാംക്ലാസില്‍ ക്ലാസെടുക്കാന്‍ വന്നപ്പോള്‍ ഗൗരവത്തോടെ ചോദിച്ചു: മാഗ്നാ കാര്‍ട്ടാ ഒപ്പിട്ടത്‌ ആരെന്ന്‌ രണ്ടാമത്തെ ബഞ്ചില്‍ ആദ്യം ഇരിക്കുന്ന കുട്ടി പറയൂ....
ഭയത്തോടെ കുട്ടി പറഞ്ഞു : ഞാനല്ല സാര്‍.....

ജനനസ്ഥലം:

പുതുതായി ജോലിക്ക്‌ ചേര്‍ന്ന സര്‍ദാര്‍ജിയോട്‌ ബോസ്‌ ചോദിച്ചു : എവിടെയാണ്‌ സ്ഥലം ? വേയര്‍ വെയര്‍ യു ബോണ്‍ ?
സര്‍ദാര്‍ജി: പഞ്ചാബ്‌.
ബോസ്‌: വിച്ച്‌ പാര്‍ട്ട്‌ ?
സര്‍ദാര്‍ജി: വിച്ച്‌ പാര്‍ട്ട്‌ എന്നോ ? എന്‍റെ മുഴുവന്‍ ശരീരവും പഞ്ചാബില്‍ തന്നെയാണ്‌ ജനിച്ചത്‌...

മുംബൈയിലെ സ്വര്‍ണ്ണം:
ചാക്കോച്ചന്‍ പത്രം വായിക്കുകയായിരുന്നു : അഞ്ജുവിന്‌ മുംബൈയില്‍ സ്വര്‍ണ്ണം ലഭിച്ചു.... ഇത്‌ കേട്ട അമ്മൂമ്മ: അവളെന്തിനാ സ്വര്‍ണ്ണം വാങ്ങാന്‍ മുംബൈ വരെ പോയത്‌... നമ്മടെ ജോര്‍ജ്ജ്‌ കുട്ടീടെ സ്വര്‍ണ്ണക്കടേ കിട്ടത്തില്ലായിരുന്നോ !!

മരിച്ചാല്‍ മതി:
രോഗി ഡോക്‌ടറോട്‌ : എനിക്ക്‌ സഹിക്കാനാവുന്നില്ല.... മരിച്ചാല്‍ മതിയെന്നായിരിക്കുന്നു..
ഡോക്‌ടര്‍: വളരെ നന്ന്‌.. നിങ്ങളിവിടത്തന്നെ വന്നല്ലോ !!

പാപവും ദൈവവും:
വേദപാഠ ക്ലാസില്‍ വൈദികന്‍ കുട്ടികളോട്‌: നാം ചെയ്യുന്ന പാപം തീരണമെങ്കില്‍ ദൈവം അതിനെ ഭക്ഷിക്കണം. അതിന് മുമ്പ്‌ നാം എന്തു ചെയ്യണം?
ഇത്‌ കേട്ട്‌ ഒരു കുട്ടി: അതിന് മുമ്പ്‌ നാം പാപം ചെയ്യണം.

കറന്‍റു വെള്ളവും കൃഷിയും :(സീതിഹാജി)
ഡാം കെട്ടിയ വെള്ളം ഉപയോഗിച്ച്‌ വൈദ്യുതി ഉല്‍പാദിപ്പിക്കാമെന്നും പുറത്തു വരുന്ന വെള്ളം കൊണ്ട്‌ കൃഷി നടത്താമെന്നും ഒരു മന്ത്രി പറഞ്ഞപ്പോള്‍
സീതിഹാജി ഇങ്ങനെ തിരിച്ചടിച്ചു: ബേണ്ടാ, ബേണ്ടാ.. കറന്‍റേടുത്ത്‌ ബരണ പീര വെള്ളം ഞമ്മക്ക്‌ ബേണ്ട.


20 മിനിട്ട് ആയുസ്സ്:
ഡോക്‌ടര്‍ രോഗിയോട്‌: നിങ്ങള്‍ക്കിനി 20 മിനിട്ടുകൂടി മാത്രമേ ആയുസ്സുള്ളു. നിങ്ങള്‍ക്ക്‌ എന്തെങ്കിലും പറയാനുണ്ടോ?
രോഗി: ഉണ്ട്‌, എനിക്കുടനേ മറ്റൊരു ഡോക്‌ടറെ കാണണം.
കല്യാണ പ്രായം:
20 വയസ്സു കഴിഞ്ഞ അമ്മിണിയോട്‌ അമ്മ: നിനക്ക്‌ കല്യാണ പ്രായമായി, ഉടനേ കെട്ടിച്ചയയ്ക്കണം.
അമ്മിണി: അതിനെനിക്ക്‌ തിരക്കൊന്നുമില്ലമ്മച്ചീ,, നാലഞ്ച്‌ ദിവസം കഴിഞ്ഞായാലും മതി കല്യാണം.

കാലുളുക്കിയ കുട്ടി:
ക്ലാസില്‍ വൈകിവന്ന കുട്ടിയോട്‌ ടീച്ചര്‍: എന്താ വരാന്‍ വൈകിയത്‌?
കുട്ടി: കാലുളുക്കി
ടീച്ചര്‍: അതൊരു മുടന്തന്‍ ന്യായമാണല്ലോ!

ആത്മഹത്യ കുറ്റകരം:
പൊലീസ്‌ പരിശീലനം കഴിഞ്ഞ്‌ സ്റ്റേഷനില്‍ ഡ്യൂട്ടിക്കെത്തിയ കോണ്‍സ്റ്റബിളിനോട്‌ ഇന്‍സ്‌പെക്‌ടര്‍: ഒരാള്‍ ആത്മഹത്യ ചെയ്തെന്ന്‌ കേട്ടാല്‍ താനെന്തു ചെയ്യും ?
പൊലീസുകാരന്‍: ഉടനെ അയാളെ അറസ്റ്റ്‌ ചെയ്യും സാര്‍ !!

ചെയ്യാത്ത കുറ്റം:
വിദ്യാര്‍ത്ഥി: ചെയ്യാത്ത കുറ്റത്തിന്‌ ശിക്ഷിക്കുന്നത്‌ തെറ്റല്ലേ ടീച്ചര്‍?
ടീച്ചര്‍: അതെ എന്താ?
വിദ്യാര്‍ത്ഥി: ഞാനിന്ന്‌ ഹോംവര്‍ക്ക്‌ ചെയ്തിട്ടില്ല.

പെണ്ണു കെട്ടിയാല്‍:
ഓഫീസര്‍ ക്ലാര്‍ക്കിനോട്: താനെന്താടോ ഇത്ര വൈകിയത്?
ക്ലാര്‍ക്ക്: പെണ്ണുകെട്ടിപ്പോയി സാര്‍.
ഓഫീസര്‍: ഉം, ശരി, ശരി, മേലാല്‍ ഇതാവര്‍ത്തിക്കരുത്.

അച്ഛനും അമ്മയും:
ടീച്ചര്‍ ദേഷ്യത്തോട്‌ കുട്ടിയോട്‌:കുട്ടി നാളെ അച്ഛനെ വിളിച്ചുകൊണ്ടുവന്നാലേ ക്ലാസില്‍ കയറ്റുകയുള്ളു.
കുട്ടി: എനിക്കച്ഛനില്ല ടീച്ചര്‍.
ടീച്ചര്‍: എങ്കില്‍ അമ്മയെ വിളിച്ചുകൊണ്ടുവരണം.
കുട്ടി: അമ്മയുമില്ല ടീച്ചര്‍.
സഹതാപത്തോടെ ടീച്ചര്‍ കുട്ടിയോട്‌: പിന്നെ കുട്ടിക്കാരാണുള്ളത്‌ ?
കുട്ടി: ഡാഡിയും മമ്മിയും.

പട്ടി കടിക്കുമോ?:
അതിഥിയോട് വീട്ടുകാരന്‍: പട്ടിയെ പേടിക്കാതെ വന്നോളൂ.
അതിഥി: പട്ടി കടിക്കുമോ?
വീട്ടുകാരന്‍: അതെനിക്കറിയില്ല. ഇന്നലെ വാങ്ങിയതേയുള്ളൂ.

പണം ഉണ്ടാക്കാന്‍:
അധ്വാനിക്കാതെ പണമുണ്ടാക്കാനുള്ള വഴി അറിയാന്‍ എല്ലാവര്‍ക്കും താല്പര്യമുണ്ട്. എന്നാല്‍ അത്തരം വഴികള്‍ ധനനഷ്ടമുണ്ടാക്കുമെന്ന് അറിയുന്നവരും കുറവല്ല. ചിലര്‍ അത് മനസിലാക്കുന്നത് അനുഭവത്തിലൂടെ ആയിരിക്കും. ഇതാ അത്തരമൊരു സംഭവം.
എങ്ങനെ പണമുണ്ടാക്കാം എന്നുള്ളതിനുള്ള എളുപ്പവഴി ഒരു പത്രം പ്രസിദ്ധം ചെയ്തു. അതനുസരിച്ച്‌ ഒരാള്‍ പത്തുരൂപ മണിയോര്‍ഡര്‍ അയച്ചു. അതിനു വന്ന മറുപടി ഇങ്ങനെയായിരുന്നു.
‘ഇങ്ങനെയാണ്‌ പണമുണ്ടാക്കേണ്ടത്‌’.

ഒരു ഇന്റര്‍വ്യൂ:
ചോദ്യം : സ്പീല്‍ബര്‍ഗിന്‍റെ സിനിമകളിലെ സ്ത്രീപക്ഷ ചിന്തകളെപ്പറ്റി എന്താണഭിപ്രായം?
മത്സരാര്‍ത്ഥി: അറിയില്ല.
ചോദ്യം : സ്പില്‍ബര്‍ഗിന്‍റെ സിനിമകള്‍ ആഗോളവത്ക്കരണം പ്രചരിപ്പിക്കുന്നു എന്ന്‌ തോന്നുന്നുണ്ടോ?
മത്സരാര്‍ത്ഥി : എനിക്കറിയില്ല.
ചോദ്യകര്‍ത്താവ്‌ : നിങ്ങള്‍ക്ക്‌ പിന്നെ എന്തറിയാം? എന്താണ്‌ നിങ്ങളുടെ പേര്‌?
മത്സരാര്‍ത്ഥി : സ്റ്റീവന്‍ സ്പില്‍ബര്‍ഗ്‌

യക്ഷി:
കുസൃതികളായ കുട്ടികളെ നിയന്ത്രിച്ച് ക്ലാസ്സെടുക്കുന്നത് ബുദ്ധിമുട്ടാണ്. അവരെ വരുതിയിലാക്കാന്‍ കഥ പറഞ്ഞു കൊടുക്കുക്കാമെന്ന് ടീച്ചര്‍ സമ്മതിച്ചു.ടീച്ചര്‍ യക്ഷിയെക്കുറിച്ചൊരു കഥ പറയാന്‍ തുടങ്ങുകയാണ്..
ടീച്ചര്‍: യക്ഷിയെ നിങ്ങളാരെങ്കിലും കണ്ടിട്ടുണ്ടോ?
പുറകിലിരിക്കുന്ന വിദ്യാര്‍ത്ഥികള്‍: ടീച്ചര്‍ സ്റ്റേജില്‍ കയറി നിന്നു പറയൂ. ഞങ്ങള്‍ക്ക്‌ കാണാന്‍ കഴിയുന്നില്ല.

ഹോജയും സുര്‍ക്കയും :
അയല്‍വാസി ഹോജയോട്‌: നിങ്ങളുടെ പക്കല്‍ മുപ്പത്‌ കൊല്ലം പഴക്കമുള്ള സുര്‍ക്കയുണ്ടെന്ന്‌ കേള്‍ക്കുന്നു. കുറച്ചെനിക്ക്‌ തരുമോ?
ഹോജ: തരില്ല.
അയല്‍ക്കാരന്‍: എന്ത്‌ കൊണ്ട്‌?
ഹോജ: ചോദിക്കുന്നവര്‍ക്കൊക്കെ കൊടുത്തിരുന്നെങ്കില്‍ ഇപ്പോള്‍ എന്‍റെ പക്കല്‍ ഇത്രയും പഴകിയ സുര്‍ക്കയുണ്ടാകുമായിരുന്നോ?

ബോബനും മോളിയും:
സ്കൂളില്‍ പോയി ബോബനും മോളിയും വേഗം മടങ്ങിയെത്തി.
അമ്മ: എന്താ കുട്ടികളേ സ്കൂളില്‍ നിന്നും വരാന്‍ സമയമായില്ലല്ലോ...
കുട്ടികള്‍: അമ്മച്ചിയല്ലേ പറഞ്ഞത്‌ ഇംഗ്ലീഷില്‍ ‘എ’ എന്ന്‌ എഴുതിവച്ചിരിക്കുന്നിടത്ത്‌ കയറരുതെന്ന്‌.
അമ്മ: അതിനെന്താ?
കുട്ടികള്‍: ഞങ്ങളുടെ ക്ലാസിന്‍റെ മുന്നില്‍ 3 ‘എ’ എന്ന്‌ എഴുതിവച്ചിരിക്കുന്നു.

വയര്‍ലെസ് സന്ദേശം:
വയനാട്ടിലെ ഒറ്റപ്പെട്ട ഒരു പോലീസ്‌ സ്റ്റേഷന്‍ അതിര്‍ത്തിയില്‍ നിന്ന്‌ ഒരു പോലീസുകാരന്‍ സ്റ്റേഷനിലേക്ക്‌ വയര്‍ലസ്‌ സന്ദേശം നല്‍കി. “സാര്‍ ഇവിടെയാകെ കുഴപ്പമാണ്‌. ഇവിടെയൊരു വലിയ തട്ടിപ്പ്‌ നടന്നു. ഒരാളെ പിടികിട്ടിയിട്ടുണ്ട്‌.”
പോലീസ്‌ സ്റ്റേഷനില്‍ നിന്ന്‌: ആരെയാ പിടികിട്ടിയത്‌?
പോലീസുകാരന്‍: പണം നഷ്ടപ്പെട്ടയാളെ.

റോഡ് എങ്ങോട്ട്:
ഒരാള്‍ കുട്ടിയോട്‌ : ഈ റോഡ്‌ എങ്ങോട്ടാ പോകുന്നത്‌ ?
കുട്ടി: ഈ റോഡ്‌ ഇവിടെത്തന്നെ നില്‍ക്കുകയാണല്ലോ...








അമിത വണ്ണം: എയര്‍ ഇന്ത്യ


കാര്‍ട്ടൂണ്‍ പ്രസിദ്ധീകരിച്ചത്:sudheer nath,Secretary, Kerala Cartoon Academy

2008, ഡിസംബർ 24, ബുധനാഴ്‌ച

ഏവര്‍ക്കും പുതുവത്സരാശംസകള്‍



ഏവര്‍ക്കും വലിയ പെരുന്നാള്‍ ആശംസകള്‍




























































Free Blogger Templates by Isnaini Dot Com. Supported by Mini Cooper. Powered by Blogger